Monday 29 October, 2012

ithu daivamo?

ഇത്  ദൈവമോ ?



കോടികള്‍ ഒഴുക്കി ഒടുവില്‍  കാല്‍പന്തുകളിയുടെ 'ദൈവം' കണ്ണുരെത്തി.
കാണികളും സംഘാടകരും ആഹ്ലാദ നൃത്തം ചവിട്ടി.
അവതാരകയും റഷ്യന്‍ സുന്ദരികളും യഥാര്‍ത്ഥ നൃത്തം ചവിട്ടി
ഇന്ത്യയുടെ കറുത്ത മുത്ത്‌ ദൈവത്തിനൊപ്പം ഫുട്ബോളും ചവിട്ടി.
സ്വര്‍ണക്കട  ഉദ്ഘാടനവും ഹെലി ടാകസി ഉദ്ഘാടനവും വീല്‍ ചെയര്‍ വിതരണവും ഉള്‍പ്പെടെയുള്ള പരിപാടികളും ഗംഭീരമായി നടന്നു.
ആയിരക്കണക്കിന് പോലീസ് -സെക്യു രിറ്റിക്കാര്‍ പൊരിവെയിലത്ത് ഓടിച്ചാടി പണിയെടുത്തു.
ഇവെന്റ് മാനെജ്മെന്റ് ടീം ദൈവമെത്തുന്നിടത്ത്  മൈക്കെത്തിച്ചും പരവതാനി വിരിച്ചും തങ്ങളുടെ ഇവെന്റ്റ് മാനേജ് ചെയ്തു .
മന്ത്രിമാരും ജനപ്രതിനിധികളും ഇരിപ്പിടമില്ലാത്ത, വെയില്‍ കുടയാവുന്ന സ്റ്റേജില്‍  ദൈവത്തിനൊപ്പം കസേര പോലുമില്ലാതെ ഇളിച്ചു കൊണ്ട് നിന്നു.
ഇതൊക്കെയാണെങ്കില്‍ തനിക്കെന്താ എന്ന് ചോദിയ്ക്കാന്‍ വരട്ടെ.
ദൈവം ഉണരാന്‍ വൈകിയെന്നും മണിക്കുറുകളോളം ഗേള്‍ ഫ്രണ്ടുമൊത്ത് മുറിയടച്ചിരുന്നുവെന്നുമൊക്കെ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ നാം, സദാചാരത്തിനു പൊന്നിനേക്കാള്‍ വില കല്‍പ്പിക്കുന്ന മലയാളികള്‍ ലജ്ജിച്ചു തല താഴ്ത്തണം.കാരണം ഒരു  സാധാരണക്കാരന്‍ സുഹൃത്തിനെയോ ബന്ധുവിനെയോ രാത്രിയിലോ പകലോ സന്ദര്‍ശിച്ചാല്‍ അതില്‍ സംശയത്തിന്റെ വിത്തുകള്‍ പാകി വാളെടുക്കുന്ന സദാചാര പോലിസുള്ള നാട്ടിലാണ് പച്ചയ്ക് അസന്മാര്‍ഗിക പ്രവര്‍ത്തനം നടന്ന മുറിക്കു സാക്ഷാല്‍ പോലിസ് ഫോര്‍ സ്റ്റാര്‍ ഫെസിലിറ്റി സെക്യു രിറ്റി നല്‍കിയത്.
മുന്‍പ് ഒരു ദേശീയ യൂത്ത് (ഇപ്പോള്‍ മൂത്ത് )നേതാവ് ഗേള്‍ ഫ്രെണ്ടിനോടൊത്ത് യാത്ര ചെയ്തത് വെണ്ടയ്ക്ക നിരത്തിയ നേര് നേരത്തെ അറിയുന്ന പത്രത്തിനും പക്ഷെ ഇതൊന്നും വെണ്ടയ്ക്ക പോയിട്ട് നെത്തോലി പോലുമായില്ലെന്ന് മാത്രമല്ല ചെഗുവേരയോടൊത്തും ഫിഡല്‍ കസ്ട്രോയോടോതും കൂട്ടിച്ചേര്‍ത്തു ദൈവത്തെ തങ്ങളുടെ ചേരിയില്‍ ചേര്‍ക്കാനുള്ള വ്യഗ്രതയായിരുന്നു.
ലഹരിക്കടിമപ്പെട്ടതും അല്ലാത്തതും പെണ്ണ് പിടിയനും  അല്ലാത്തതുമായ ദൈവങ്ങള്‍ ഇനിയും കേരളത്തില്‍ വരും. സകല ട്രാഫിക്കും ബ്ലോക്ക് ചെയ്തു ഇത്തരം ദൈവങ്ങള്‍ക്ക് ചീറിപ്പായാന്‍ പോലിസ് വഴിയൊരുക്കും.ഇതേ പോലിസ് സാധാരണക്കാരന്റെ പ്രവേശനം തടഞ്ഞു തങ്ങളുടെ ഭാര്യക്കും മക്കള്‍ക്കും ഒപ്പം ദൈങ്ങളോടൊത്ത് ഓട്ടോഗ്രാഫ് നേടലും നടത്തും.
അപ്പോഴും ട്രാഫിക് വൈലേഷന്‍ എന്ന ലേബലില്‍ തലക്ക് അസുഖം കാരണം ഹെല്‍മെറ്റ്‌ ധരിക്കാത്ത സാധാരണക്കാരനെ പീഡിപ്പിക്കും. ദൈവത്തിന്റെ സ്വന്തം നാടെ നിനക്ക് നമോവകം.
ദൈവവിളി: ദൈവത്തിനു സ്വീകരണം നല്‍കുന്നതിനിടെ ഒരു പഞ്ചായത്ത് പ്രസിഡന്റ്‌ ഡീഗോ എന്ന് പരാമര്‍ക്കേണ്ടിടത് ഡോഗോ എന്ന് പറഞ്ഞു. അത് നാക്കുപ്പിഴയായാലും അല്ലെങ്കിലും അങ്ങനെ പറയരുതായിരുന്നു.കാരണം ഗോഡ് എന്ന് വിളിക്കേണ്ടവരെയൊക്കെ ഡോഗ് എന്ന് വിളിച്ചാല്‍ പിന്നെ അതിനേ നേരം കാണൂ. 


No comments:

Post a Comment